ഫാം ടൂറിസം ഹിറ്റാക്കി വെൺമണി

ജില്ലാ പഞ്ചായത്ത് തഴക്കര അറുനൂറ്റിമംഗലം സ്റ്റേറ്റ് സീഡ് ഫാമിൽ നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതി
ബി സുദീപ്
Published on Nov 18, 2025, 12:55 AM | 1 min read
ചെങ്ങന്നൂർ
ജില്ലാ പഞ്ചായത്ത് വെൺമണി ഡിവിഷനിൽ അടിസ്ഥാനസൗകര്യ വികസനത്തിന് 11 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധനൽകി. തെക്കേക്കര കോട്ടമുക്ക് -അയനിയാട്ട്, കുഴിക്കാല മുളക്കത്തറ റോഡ്, പുത്തൻകുളങ്ങര–പല്ലാരി മംഗലം റോഡ് -ചക്കാലമുക്ക് ട്രാൻസ്‌ഫോർമർ ജങ്‌ഷൻ, കുറത്തിയാട് ജങ്‌ഷൻ, പുത്തൻകുളങ്ങര ജങ്‌ഷൻ, കളരിക്കൽ ജങ്‌ഷൻ തുടങ്ങിയ പ്രദേശങ്ങളിൽ ഓട നിർമിച്ചു. വാലിൽ നഗർ റോഡ് നിർമാണം, ഐവേലി -പാവൂർ റോഡ് റീ ടാറിങ്, പുത്തൻവിളയിൽ നമ്പ്യാട്ട് റോഡ്, ചെട്ടികുളങ്ങര കൊയ്‌പ്പളളി കാരാണ്മ -വളഞ്ഞ നടക്കാവ് റോഡ് പുനരുദ്ധാരണം, തഴക്കര പഞ്ചായത്തിൽ അങ്കണവാടി കെട്ടിടം, അറുനൂറ്റിമംഗലം സ്റ്റേറ്റ് സീഡ് ഫാം ക്വാർട്ടേഴ്‌സ് നിർമാണം എന്നിവയും നടപ്പാക്കി.
തഴക്കര പഞ്ചായത്തിൽ അറുനൂറ്റിമംഗലം സ്റ്റേറ്റ് സീഡ് ഫാമിൽ 1.87 കോടി രൂപ ചെലവഴിച്ച് ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നു. ഇറവങ്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ശുചിമുറിസമുച്ചയം, ഓഡിറ്റോറിയം, കുന്നം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അടുക്കള, ശുചിമുറി സമുച്ചയം, ഓഡിറ്റോറിയം എന്നിവ നിർമിച്ചു. താന്നികുന്ന് വള്ളക്കടവ് റോഡ് ബണ്ട് നിർമാണം, പാലച്ചുവട് കരിവേലിൽ റോഡ് പുനരുദ്ധാരണം, തറാൽ കുടിവെള്ളപദ്ധതി എന്നിവയും നടപ്പാക്കി.
ശാർങ്‌ഗക്കാവ് കടവ്, അങ്കണവാടികൾ, പള്ളിപ്പുറം പാടശേഖരത്തിൽ ലീഡിങ് ചാനൽ, കിഴക്കേചരുവിൽ കക്കട റോഡ്, പൂവനേത്ത് കമ്യൂണിറ്റി ഹാൾ, പൂവനേത്ത് റോഡ്, പൂവനേത്ത് കരീലത്തറ റോഡ്, ചിറക്കരപ്പടി -കരീമത്തറപ്പടി റോഡിന് ഓട, വി എഫ്‌പിസികെ വളം യൂണിറ്റ്, ആലാ പഞ്ചായത്തിൽ കൊച്ചുതറപ്പടി വാർഡ് രാജരാജേശ്വരി സ്‌കൂൾ റോഡ് തുടങ്ങിയവ നിർമിച്ചു.









0 comments