പൊതുസ്ഥലത്തെ മരങ്ങൾ മുറിച്ചുകടത്തി

വെള്ളരിക്കുണ്ട്
സർക്കാർ ഭൂമിയിലെ മരം മുറിച്ചുകടത്തിയതായി പരാതി. ഒടയംചാൽ ചെറുപുഴ പൊതുമരാമത്ത് റോഡിൽ കനകപ്പള്ളി കല്ലൻചിറ വളവിൽ റോഡ് വക്കിലുള്ള വിലപിടിപ്പുള്ള മരങ്ങളാണ് മുറിച്ചുകടത്തിയത്. പഞ്ചായത്ത് വക ശമശാനം നിർമിക്കുന്ന മറവിലാണ് രണ്ട് വലിയ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ചുകടത്തിയത്. റോഡ് ഗതാഗതത്തിന് തടസ്സം നിൽക്കുന്നുവെന്ന കാരണം പറഞ്ഞാണ് മരങ്ങൾ മുറിച്ചത്. റോഡിനോ മറ്റോ ഒരു തടസ്സങ്ങളും ഉണ്ടാകാത്ത വിധത്തിലാണ് മരങ്ങൾ ഉണ്ടായിരുന്നത്. പഞ്ചായത്ത് അധികൃതരോട് അന്വേഷിച്ചപ്പോൾ മരങ്ങൾ മുറിച്ചിടാൻ മാത്രമാണ് അനുവാദം നൽകിയത് എന്നാണ് പറയുന്നത്. മുറിച്ച മരങ്ങൾ അന്നേ ദിവസം തന്നെ സ്വകാര്യ വ്യക്തി കടത്തിയതായി നാട്ടുകാർ ആരോപിക്കുന്നു. പൊതുയിടത്തിലെ മരങ്ങൾ മുറിക്കണമെങ്കിൽ പാലിക്കേണ്ട നടപടി പാലിക്കാതെ സ്വാധീനം ഉപയോഗിച്ച് മുറിച്ചുകടത്തുകയായിരുന്നു. കുറ്റക്കാർക്കെതിരെ കർശന നിയമ നടപടി സ്വീർകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തഹസിൽദാർ പി വി മുരളിയുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ അറിയിച്ചു.









0 comments