print edition ചെസ് ലോകകപ്പ് ; സമനിലയുമായി അർജുൻ

മത്സരശേഷം ചൈനീസ് താരം വെയ് യിക്ക് ഹസ്തദാനം നൽകുന്ന ഇന്ത്യയുടെ അർജുൻ എറിഗെയ്സി (വലത്ത്)

Sports Desk
Published on Nov 18, 2025, 04:49 AM | 1 min read
പനജി
ചെസ് ലോകകപ്പിൽ ഇന്ത്യയുടെ ഏകപ്രതീക്ഷയായ അർജുൻ എറിഗെയ്‌സിക്ക് ക്വാർട്ടർ ഫൈനൽ ആദ്യ ഗെയിമിൽ സമനില. ചൈനീസ് താരം വെയ് യിയുമായുള്ള ആദ്യ ഗെയിമിലാണ് സമനില. രണ്ടാം ഗെയിം ഇന്ന് നടക്കും. ക്വാർട്ടറിലെ മറ്റ് ഗെയിമുകളും സമനിലയിൽ അവസാനിച്ചു.
ഉസ്‌ബെക്കിസ്ഥാന്റെ ജവോഖിർ സിൻഡോറോവ്– മെക്‌സിക്കോയുടെ ഹൊസെ എഡ്വാർഡോ മാർട്ടിനെസ് അൽസാൻഡ്ര, അമേരിക്കയുടെ സാം ഷാൻക്ലാൻഡ്–റഷ്യയുടെ ആൻഡ്രി എസിപെങ്കോ, ഉസ്‌ബെക്കിസ്ഥാന്റെ നോദിർബെക് യാക്കുബ്‌ബോയെവ്– ജർമനിയുടെ അലെക്‌സാണ്ടർ ഡൊൺചെങ്കോ മത്സരങ്ങളും സമനിലയിലായി.








0 comments