ബംഗാൾ ഫുട്ബോൾ അസോസിയേഷന്റെ പുരസ്--കാരം
print edition ബംഗാളിലെ മികച്ച കോച്ചായി ബിനോ

ബിനോ ജോർജ് (ഇടത്ത്) ലോതർ മതേയൂസിൽനിന്ന് പുരസ്കാരം സ്വീകരിക്കുന്നു
കൊൽക്കത്ത
ബംഗാളിലെ കഴിഞ്ഞ സീസണിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരം ഇൗസ്റ്റ് ബംഗാൾ സഹപരിശീലകനും മലയാളിയുമായ ബിനോ ജോർജിന്. ഇതാദ്യമായാണ് ഒരു മലയാളി കോച്ചിന് ഇൗ അംഗീകാരം ലഭിക്കുന്നത്.
ബംഗാൾ ഫുട്‌ബോൾ അസോസിയേഷനാണ് പുരസ്‌കാരം നൽകുന്നത്. 2022ൽ കേരളത്തെ സന്തോഷ് ട്രോഫി ജേതാക്കളാക്കിയ ബിനോ തൃശൂർ സ്വദേശിയാണ്. മൂന്ന് സീസണായി ഇൗസ്റ്റ് ബംഗാളിലുണ്ട്. സീനിയർ ടീമിന്റെ സഹപരിശീലകനും റിസർവ് ടീമിന്റെ മുഖ്യപരിശീലകനുമാണ്. തുടർച്ചയായി രണ്ടുവട്ടം ക്ലബിനെ കൊൽക്കത്തൻ ഫുട്‌ബോൾ ലീഗ് ചാമ്പ്യൻമാരാക്കി. ജർമൻ ഇതിഹാസതാരം ലോതർ മതേയൂസിൽനിന്നാണ് മികച്ച കോച്ചിനുള്ള ട്രോഫി ഏറ്റുവാങ്ങിയത്. 2024ൽ കേരള ഫുട്ബോൾ അസോസിയേഷന്റെ മികച്ച പരിശീലകനായും തെരഞ്ഞെടുക്കപ്പെട്ടു.








0 comments