ജില്ലാ സ്‌കൂള്‍ കലോത്സവം 22 വരെ
നഗരം ഇന്ന് ചിലങ്കകെട്ടും

കണ്ണൂര്‍
ജില്ലാ സ്‌കൂള്‍ കലോത്സവം ചൊവ്വാഴ്‌ച തുടങ്ങും. നഗരത്തിലെ 15 വേദികളിലായാണ് മത്സരം. 319 ഇനങ്ങളിലായി 15 സബ്ജില്ലകളില്‍നിന്നുള്ള ഒന്പതിനായിരത്തിലധികം കുട്ടികള്‍ പങ്കെടുക്കും. ഉദ്ഘാടനം ബുധൻ വൈകിട്ട് നാലിന് കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിർവഹിക്കും. നടൻ ഉണ്ണിരാജ് മുഖ്യാതിഥിയാകും. കണ്ണൂർ മുനിസിപ്പല്‍ എച്ച്എസ്എസിലാണ് പ്രധാന വേദി. കലക്ടറേറ്റ് മൈതാനം, ടൗണ്‍ സ്‌ക്വയര്‍, ടൗണ്‍ ബാങ്ക് ഓഡിറ്റോറിയം, തളാപ്പ് മിക്‌സഡ് യുപിഎസ്, ടൗണ്‍ എച്ച്എസ്എസ്, സെന്റ് തേരേസാസ് എഐഎച്ച്എസ്എസ്, ട്രെയിനിങ് സ്‌കൂള്‍ ഗ്രൗണ്ട്, ശിക്ഷക് സദന്‍, ടിടിഐ ഹാള്‍, സെന്റ് മൈക്കിള്‍സ് എഐഎച്ച്എസ്എസ്, പൊലീസ് മൈതാനം, ബിആര്‍സി ഒന്നാംനില, പയ്യാമ്പലം ജിവിഎച്ച്എസ്എസ് എന്നിവയാണ് മറ്റ് വേദികള്‍. 240 വ്യക്തിഗത ഇനങ്ങളും 79 ഗ്രൂപ്പ് ഇനങ്ങളുമാണ് മത്സരത്തിലുള്ളത്. കലോത്സവത്തിന്റെ വരവറിയിച്ച് തിങ്കളാഴ്‌ച നഗരത്തിൽ വിളംബര ഘോഷയാത്ര നടത്തി. കണ്ണൂര്‍ റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രത്തിനുസമീപത്തുനിന്ന് മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് വിളംബര ഘോഷയാത്ര നടത്തി. മുനിസിപ്പൽ സ്‌കൂളിൽ പാചകപ്പുരയിൽ പാലുകാച്ചൽ നടത്തി. ഡിഡിഇ ഡി ഷൈനി പങ്കെടുത്തു. സമാപന സമ്മേളനം 22ന് വൈകീട്ട് നാലിന് സിറ്റി പൊലീസ് കമീഷണര്‍ പി നിധിന്‍രാജ് ഉദ്ഘാടനംചെയ്യും.









0 comments