ബിഎൽഒയുടെ ആത്മഹത്യ
പ്രതിഷേധിച്ച് അധ്യാപകരും ജീവനക്കാരും

കണ്ണൂർ
തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം (എസ്‌ഐആർ) മാറ്റിവയ്‌ക്കണമെന്നും ബിഎൽഒമാരുടെ മേലുള്ള അമിതജോലിഭാരം അടിച്ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അധ്യാപകരും ജീവനക്കാരും മുഖ്യവരണാധികാരിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. ജീവനക്കാരുടെയും അധ്യാപകരുടെയും സംയുക്ത സംഘടനകളായ അക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നിരവധി ബിഎൽഒമാർ പങ്കെടുത്തു. ജോലിഭാരത്തെ തുടർന്ന് പയ്യന്നൂർ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ചാണ് മാർച്ച്. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് ബിഎൽഒമാർ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിച്ചു. ജില്ലാ വരണാധികാരിയുടെ ഓഫീസിലേക്ക് നടന്ന മാർച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെ സംസ്ഥാന ജനറൽ കൺവീനർ എം വി ശശിധരൻ ഉദ്ഘാടനംചെയ്തു. സമരസമിതി ജില്ലാ കൺവീനർ റോയ് ജോസഫ് അധ്യക്ഷനായി. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് കെ സി സുനിൽ സംസാരിച്ചു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ പി പി സന്തോഷ്‌കുമാർ സ്വാഗതം പറഞ്ഞു.









0 comments