ആശ വർക്കർമാർക്കായി ഡൈനിങ് റൂം തുറന്നു

ആശ വർക്കർമാർക്കുള്ള ഡൈനിങ് റൂം ഉദ്ഘാടനം തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത നിർവഹിക്കുന്നു
തളിക്കുളം
തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശ വർക്കർമാർക്കായി ഡൈനിങ് റൂം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിത ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ മനോഹരൻ അധ്യക്ഷയായി. ആശാവർക്കേഴ്സിനുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡൈനിങ് റൂം സജ്ജീകരിച്ചത്. അനുബന്ധ സൗകര്യങ്ങൾക്കായി മറ്റൊരു പദ്ധതിയും ഈ വർഷം നടപ്പിലാക്കും. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ശ്രീരേഖ, ആശ വർക്കർമാരുടെ പ്രതിനിധികളായി റസിയ, ലിജി, വനജ എന്നിവർ സംസാരിച്ചു. 16 വാർഡുകളിലെയും ആശ വർക്കർമാർ ചടങ്ങിൽ പങ്കെടുത്തു.









0 comments