ചെന്നിത്തല ചെല്ലപ്പൻപിള്ളയെ അനുസ്‌മരിച്ചു

കഥകളി നടൻ ചെന്നിത്തല ചെല്ലപ്പൻപിള്ള അനുസ്മരണം കഥകളി നിരൂപകന്‍ ഡോ. ഏവൂർ മോഹൻദാസ് ഉദ്ഘാടനംചെയ്യുന്നു
മാന്നാര്‍
കഥകളി നടൻ ചെന്നിത്തല ചെല്ലപ്പൻപിള്ളയെ അനുസ്‌മരിച്ചു. കഥകളി നിരൂപകന്‍ ഡോ. ഏവൂർ മോഹൻദാസ് ഉദ്ഘാടനംചെയ്തു. പ്രശസ്ത മദ്ദള വാദ്യകാരൻ തിരുവല്ല രാധാകൃഷ്ണന് ചെന്നിത്തല ചെല്ലപ്പന്‍പിള്ള പുരസ്കാരം സമ്മാനിച്ചു. മാതൃഭൂമി സീനിയർ എഡിറ്റർ ഡോ. കാരാഴ്മ വേണുഗോപാൽ ചെന്നിത്തല ചെല്ലപ്പൻപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. കലാസമിതി പ്രസിഡന്റ് ഗോപിമോഹനൻ നായർ കണ്ണങ്കര അധ്യക്ഷനായി. പി വിജയകുമാർ, സുരേഷ് കുമാർ, ജി ഹരികുമാർ, എന്‍ വിശ്വനാഥൻനായർ, സോമൻ പിള്ള എന്നിവർ സംസാരിച്ചു. കഥകളി ചെണ്ട കലാകാരൻ കലാമണ്ഡലം അവാർഡ് നേടിയ കലാഭാരതി ഉണ്ണിക്കൃഷ്ണനെ ആദരിച്ചു. തുടർന്ന് കലാസമിതി വിദ്യാർഥികൾ അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ്, പഞ്ചാരിമേളം, മേജർ സെറ്റ് കഥകളി എന്നിവയും അരങ്ങേറി.









0 comments