ബിഎൽഒ അനീഷിന്റെ ആത്മഹത്യ
ജില്ലാ വരണാധികാരിയുടെ ഓഫീസിലേക്ക് വൻ പ്രതിഷേധ മാർച്ച്

ആലപ്പുഴ
തീവ്ര വോട്ടർപട്ടിക പുനപരിശോധന ജോലി സമ്മർദ്ദം താങ്ങാനാകാതെ കണ്ണൂർ പയ്യന്നൂർ മണ്ഡലം 18-ാം നമ്പർ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ആത്മഹത്യ ചെയ്യാനിടയായതിൽ ജീവനക്കാർ പ്രതിഷേധിച്ചു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ബിഎൽഒമാർ ജോലിയിൽനിന്ന് വിട്ടുനിന്നു. ജില്ലാ വരണാധികാരിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു.
ആലപ്പുഴ മുനിസിപ്പൽ ഓഫീസിൽനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് ജീവനക്കാർ പങ്കെടുത്തു. പ്രതിഷേധ യോഗം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ജെ ഹരിദാസ് ഉദ്ഘാടനംചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി വി എസ് സൂരജ് അധ്യക്ഷനായി. കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ഷിബു, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി സിലീഷ്, സംസ്ഥാന കമ്മിറ്റിയംഗം ബി സന്തോഷ്, കെഎസ്‌ടി എ ജില്ലാ സെക്രട്ടറി പി ഡി ജോഷി, കെജിഒഎ ജില്ലാ സെക്രട്ടറി പ്രശാന്ത് ബാബു, ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം അനിൽകുമാർ, ധധ്യ പൊന്നപ്പൻ എന്നിവർ സംസാരിച്ചു.









0 comments