ദുബായിയിൽ 4 ബീച്ചുകളിൽ പ്രവേശനം കുടുംബങ്ങൾക്ക് മാത്രമാക്കി പരിമിതപ്പെടുത്തി

beach
വെബ് ഡെസ്ക്

Published on Mar 29, 2025, 07:55 PM | 1 min read

ദുബായ്: ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ 4 ബീച്ചുകളിലെ പ്രവേശനം കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തി ദുബായ് മുനിസിപ്പാലിറ്റി. ജുമൈറ ബീച്ച് 2, ജുമൈറ 3, ഉം സുഖീം 1, ഉം സുഖീം 2 ബീച്ചുകളിലാണ് പ്രവേശനം പരിമിതപ്പെടുത്തിയത്.


പ്രവേശനം കുടുംബങ്ങൾക്കു മാത്രമാക്കുന്നതോടെ ഈ ബീച്ചുകളിൽ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാനാകുമെന്നും എത്തുന്നവർക്ക് സുരക്ഷിതമായി അവധി ആസ്വദിക്കാൻ കഴിയുമെന്നും അധികൃതർ പറഞ്ഞു. ബീച്ചിൽ സുരക്ഷയ്ക്കായി 126 രക്ഷാ പ്രവർത്തകരെയും നിയോഗിച്ചു. കടലിൽ വീണുള്ള അപകടം ഒഴിവാക്കുന്നതിന് ഇവരുടെ സേവനം ഉപയോഗിക്കും. തിരക്ക് നിയന്ത്രിക്കാൻ 10 വീതം സെക്യൂരിറ്റി ജോലിക്കാരെയും നിയോഗിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home