അച്ഛരേക്കർ അന്തരിച്ചു

മുംബൈ
സച്ചിൻ ടെൻഡുൽക്കറുടെ ബാല്യകാല പരിശീലകൻ രമാകാന്ത‌് അച്ഛരേക്കർ അന്തരിച്ചു. 87 വയസ്സായിരുന്നു.
സച്ചിനെ ലോകോത്തര ക്രിക്കറ്ററായി വളർത്തിയതിന‌് പിന്നിൽ അച്ഛരേക്കറാണ‌്. കുട്ടിക്കാലത്ത‌് സച്ചിന‌് വിദഗ‌്ധ പരിശീലനം നൽകി. സച്ചിനെ കൂടാതെ മുൻ ഇന്ത്യൻ താരങ്ങളായ വിനോദ‌് കാംബ്ലി, അജിത‌് അഗാർക്കർ, ചന്ദ്രകാന്ത‌് പണ്ഡിറ്റ‌്, സഞ‌്ജയ‌് ബംഗാർ, പ്രവീൺ ആംറെ, രമേഷ‌് പൊവാർ എന്നിവരും അച്ഛരേക്കറുടെ ശിഷ്യന്മാരായിരുന്നു.
2010ൽ മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ‌്കാരം ലഭിച്ചു. ആ വർഷംതന്നെ പദ‌്മശ്രീയും ലഭിച്ചു.









0 comments