യൂത്ത‌് വോളി ചാമ്പ്യൻഷിപ്

ചിറ്റാരിക്കാൽ
സംസ്ഥാന യൂത്ത‌് വോളിബോൾ ചാമ്പ്യൻഷിപ്പിന‌് കാസർകോട‌് തോമാപുരം സെന്റ‌് തോമസ‌് എച്ച‌്എസ‌്എസിൽ തുടക്കമായി.
പുരുഷന്മാരിൽ പാലക്കാടിനെ കാസർകോട‌് മറികടന്നു. പത്തനംതിട്ടയെ എറണാകുളവും വയനാടിനെ കണ്ണൂരും ആലപ്പുഴയെ കോട്ടയവും കീഴടക്കി. രണ്ടാംമത്സരത്തിൽ കണ്ണൂർ ആലപ്പുഴയെ തോൽപ്പിച്ചു.
വനിതകളിൽ ആലപ്പുഴയെയും കോഴിക്കോടിനെയും വയനാട‌് തോൽപ്പിച്ചു. തിരുവനന്തപുരത്തെ കണ്ണൂർ മറികടന്നു, എറണാകുളത്തെ തൃശൂരും തോൽപ്പിച്ചു.









0 comments