ലേലത്തിൽ തിളങ്ങിയത് വരുൺ

ജയ‌്പുർ
ഐപിഎൽ താരലേലത്തിൽ അപ്രതീക്ഷിത താരോദയമായി തമിഴ്നാട് സ‌്പിന്നർ വരുൺ ചക്രവർത്തി. 20 ലക്ഷംരൂപ മാത്രം അടിസ്ഥാനവിലയുണ്ടായിരുന്ന വരുണിനെ 8.40 കോടി രൂപയ‌്ക്കാണ‌് രാജസ്ഥാൻ റോയൽസ‌് സ്വന്തമാക്കിയത‌്. തമിഴ്നാട് പ്രീമിയര്‍ ലീഗിലെ പ്രകടനമാണ‌് വരുണിനെ പൊന്നുംവിലയുള്ള താരമാക്കിയത‌്. കഴിഞ്ഞ സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്ന ജയ്ദേവ് ഉനദ്ഘട്ടിനെ 8.40 കോടിക്ക‌് രാജസ്ഥാൻ നിലനിർത്തി.ഇംഗ്ലീഷ‌് ഓൾറൗണ്ടർ സാം കറൻ, ദക്ഷിണാഫ്രിക്കയുടെ കോളിൻ ഇൻഗ്രാം എന്നിവരും താരലേലത്തിൽ നേട്ടംകെയ‌്തു.
വെസ‌്റ്റിൻഡീസ‌് താരങ്ങൾക്കുവേണ്ടിയായിരുന്നു ടീമുകൾ കൂടുതൽ മത്സരിച്ചത‌്. 50 ലക്ഷം വില കൽപ്പിച്ചിരുന്ന യുവതാരം ഷിംറോൺ ഹെറ്റ‌്‌മെയറെ 4.20 കോടിക്ക‌് ബാംഗ്ലൂർ സ്വന്തമാക്കിയപ്പോൾ അഞ്ചുകോടിക്ക‌് കാർലോസ‌് ബ്രത‌്‌വൈറ്റിനെ -കൊൽക്കത്ത നൈറ്റ‌് റൈഡേഴ‌്സ‌് വാങ്ങി. ബാറ്റ‌്സ‌്മാൻ നിക്കോളസ‌് പുറാനായി -4.20 കോടിയാണ‌്- പഞ്ചാബ‌് ചെലവഴിച്ചത‌്.









0 comments