മലയാളി ഡോക്‌ടമാര്‍ ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍

മനാമ > ബന്ധുക്കളായ മലയാളി ഡോക്‌ടര്‍മാരെ ബഹ്റൈനില്‍ ഫ്ളാറ്റില്‍ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി. എരുമേലി സ്വദേശി ഡോ.ഇബ്രാഹിം റാവുത്തര്‍ (34), തിരുവല്ലം പായിപ്പാട് സ്വദേശി ഡോ.ഷംലീന മുഹമ്മദ് സലിം (34) എന്നിവരാണ് മരിച്ചത്.
ബഹ്‌റൈനിലെ പ്രമുഖ ആശുപത്രിയില്‍ ഡോക്‌ടര്‍മാരാണ് ഇരുവരും. ഡോ.ഇബ്രാഹീമിന്റെ താമസസ്ഥലത്തായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷംലീന ഭര്‍തൃമതിയാണ്. ഭര്‍ത്താവും ബഹ്റൈനില്‍ ഡോക്‌ടറാണ്.









0 comments