വർഗീയത തുലയട്ടെ : നവോദയ യുജവനവേദി പ്രതിഷേധിച്ചു

ജിദ്ദ>ഏറണാകുളം മഹാരാജാസ് കോളേജിന്റെ അഭിമാനമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന മത തീവ്രവാദികൾക്കെതിരെ നവോദയ ജിദ്ദ യുവജനവേദിയുടെ നേതൃത്വത്തിൽ “വർഗ്ഗീയത തുലയട്ടെ” പ്രതിഷേധ ക്യാമ്പയിനിന് തുടക്കമായി.
ക്യാമ്പയിന്റ ആദ്യ ഘട്ടമായി നടന്ന പ്രതിഷേധ സംഗമം നവോദയ മുഖ്യ രക്ഷാധികാരി വി.കെ.റൗഫ് ഉദ്ഘാടനം ചെയ്തു.
നവോദയ യുവജനവേദി കണ്‍വീനര്‍ ആസിഫ് കരുവാറ്റയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ സംഗമത്തില്‍ ഫൈസല്‍ കൊടശ്ശേരി അഭിമന്യു അനുസ്മരണം നടത്തി.
പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി നടന്ന ഹൃദയജ്വാലയില്‍ വർഗ്ഗീയതകെതിരെ ഉള്ള പ്രതിജ്ഞാ വാചകം ഷെറിന്‍ മൊയ്തീന്‍ ചൊല്ലികൊടുത്തു.
നവോദയ ആക്ടിംഗ് പ്രസിഡന്റ് സി എം അബ്ദുറഹ്മാന്‍, ആക്ടിംഗ് ജനറല്‍സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട്, സി സി മെംബര്‍ മാരായ റഫീഖ് പത്തനാപുരം, വീനീത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.അഫ്സല്‍ പാണക്കാട് സ്വാഗതവും ഷറഫുദ്ധീന്‍ കാളികാവ് നന്ദിയും പറഞ്ഞു.









0 comments