കുവൈറ്റില്‍ പൊതുമാപ്പ് ഈ മാസം 22 ന് അവസാനിക്കും; ഇതുവരെ പ്രയോജനപ്പെടുത്തിയത് 51000 പേര്‍ മാത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 11, 2018, 04:42 PM | 0 min read

കുവൈറ്റ് സിറ്റി > കുവൈറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് ഈ മാസം 22 ന് അവസാനിക്കാനിരിക്കെ ആനുകൂല്യം ഇതുവരെ പ്രയോജനപ്പെടുത്തിയത് 51000  പേര്‍ മാത്രമെന്ന് കണക്കുകള്‍. 152000 പേര്‍ മതിയായ താമസ രേഖകളില്ലാതെ രാജ്യത്തു തങ്ങുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകളില്‍ പറയുന്നത്. പൊതുമാപ്പ് ആനൂകൂല്യം പ്രയോജനപ്പെടുത്തിയവരില്‍ 31000 പേര്‍ രാജ്യം വിട്ടതായും 19000 പേര്‍ പേര്‍ താമസ രേഖകള്‍ ശരിയാക്കി രാജ്യത്തു തന്നെ തങ്ങുന്നുണ്ടെന്നും ആഭ്യന്തര മാന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.  ഒരു കോടി ഇരുപത് ലക്ഷം ദിനാറാണു ഈ ഇനത്തില്‍  സര്‍ക്കാരിനു പിഴയായി ലഭിച്ചത്.

മുപ്പത്തിനായിത്തോളം ഇന്ത്യക്കാരാണു രാജ്യത്ത് അനധികൃത താമസക്കാരായി ഉണ്ടായിരുന്നത്. ഇവരില്‍ 10500 പേരാണു രാജ്യം വിടുന്നതിനു എംബസി വഴി ഔട്ട്പാസ് വാങ്ങിയത്. 2500 ഓളം പേര്‍ സ്വന്തം പാസ്‌പോര്‍ട്ട് വഴി രാജ്യം വിടുകയും അയ്യാരിത്തോളം പേര്‍ ഇതിനകം താമസ് രേഖ നിയമ വിധേയമാക്കുകയും ചെയ്തതായാണു എംബസി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

അതേ സമയം പൊതുമാപ്പ് കാലാവധി കഴിയുന്ന ഏപ്രില്‍ ഇരുപത്തി രണ്ടിന് ശേഷംരാജ്യത്ത് ശക്തമായ തിരച്ചില്‍ ആരംഭിക്കുവാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. കാലാവധി അവസാനിക്കാന്‍  പത്ത് ദിവസം മാത്രം അവശേഷിക്കെ അവസരം പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ എംബസിയും വിവിധ സംഘടനകളും കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home