കല കുവൈറ്റ് : ദിജേഷിന്റെ രണ്ടാം ഘട്ട ധനസഹായം കൈമാറി

കുവൈറ്റ് സിറ്റി > 4 മാസങ്ങള്‍ക്ക് മുന്‍പ് കുവൈറ്റില്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി ദിജേഷിന് കല കുവൈറ്റിന്റെ രണ്ടാം ഘട്ട ചികില്‍സാ സഹായം കൈമാറി.
ദിജേഷിന്റെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സി.പി.ഐ.എം പേരാവൂര്‍ ഏരിയ സെക്രട്ടറി ബിനോയ് കുര്യന്‍, സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി ഷാജു, അബുഹലീഫ സെന്‍ട്രല്‍ യൂണിറ്റ് കമ്മിറ്റി അംഗം മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കല കുവൈറ്റിന്റെ നേതൃത്വത്തില്‍ പിരിച്ചെടുത്ത 2,72,500 രൂപയാണ് രണ്ട് ഘട്ടങ്ങളിലായി ദിജേഷിന് കൈമാറിയത്.
കെട്ടിടത്തിനു മുകളില്‍ നിന്നുള്ള വീഴ്ച്ചയുടെ ആഘാതത്തില്‍ നട്ടെല്ലിനു സാരമായ പരിക്ക് പറ്റുകയും, ഇടതു കൈ ഒടിയുകയും ചെയ്തിരുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ പെയിന്ററായി ജോലി ചെയ്യുകയായിരുന്ന ദിജേഷിനു വൃദ്ധരായ മാതാപിതാക്കള്‍ മാത്രമാണുള്ളത്. ദിജേഷ് ഇപ്പോള്‍ സുഖം പ്രാപിച്ച് വരുന്നു.









0 comments