ഐസിഎഫ് ബഹ്‌റൈൻ വീട് നിർമ്മിച്ചു നൽകും

മനാമ > മോഷ്ടാക്കൾ കെട്ടിടത്തിനു മുകളിൽ നിന്ന് തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ് സൽമാനിയ ഹോസ്പിറ്റലിൽ കഴിയുന്ന കൊല്ലം നിലമേൽ സ്വദേശി അഫ്‌സലിനു സാന്ത്വനമേകി ഐസിഎഫ്. വാടക വീട്ടിൽ കഴിയുന്ന അഫ്‌സലിന്റെ നിർധന കുടുംബത്തിന് സംഘടനയുടെ ദാറുൽ ഖൈർ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു കൊടുക്കുമെന്ന് ഐസിഎഫ് ഭാരവാഹികൾ അറിയിച്ചു.
ദാറുൽ ഖൈർ പദ്ധതിയിൽ ഐസിഎഫ് നിർമ്മിച്ചു കൊടുക്കുന്ന നാൽപ്പത്തി ഒമ്പതാമത്തെ വീടാണ് അഫ്‌സലിന്റേത്. ഈ വർഷത്തെ പത്താമത്തേതും. ഐസിഎഫ് നേതാക്കളായ എം സി അബ്ദുൽ കരീം, ശമീർ, ഇ അബ്ദുറഹീം, സി എച്ച് അശ്‌റഫ് ഹാജി, അബൂബക്കർ സഖാഫി, ഷാനവാസ് മദനി, അസീസ് കാസറഗോഡ് തുടങ്ങിയവർ ഇന്നലെ അഫ്‌സലിനെ സന്ദർശിച്ചു. ബഹ്‌റൈനിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക നേതാക്കളുടെയും സഘടനകളുടെയും നേതൃത്വത്തിൽ വീട് വെക്കാനുള്ള ഭൂമി മൂന്നു മാസ ത്തിനുള്ളിൽ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടുകൊണ്ടിരിക്കുന്നു.
സ്ഥലം ലഭ്യമായാലുടൻ വീടുപണി ആരംഭിക്കുമെന്നും സുമനസ്സുകളുടെ സഹകരണത്തോടെ വീടുപണി പൂർത്തിയാക്കുമെന്നും ഐസിഎഫ് പ്രസിഡണ്ട് കെ സി സൈനുദ്ദീൻ സഖാഫി, ജനറൽ സെക്രട്ടറി എം സി അബ്ദുൽ കരീം, ക്ഷേമ കാര്യ പ്രസിഡണ്ട് പി എം സുലൈമാൻ ഹാജി, സെക്രട്ടറി ശമീർ എന്നിവർ അറിയിച്ചു.









0 comments