അക്കാദമി ഓഫ് എക്‌സലന്‍സ് പ്രവേശന പരീക്ഷ ഖത്തറിലും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 08, 2018, 05:30 AM | 0 min read

ദോഹ > കോഴിക്കോട് ജില്ലയിലെ മുക്കം നെല്ലിക്കാപറമ്പ് ഗ്രീന്‍വാലി ക്യാമ്പസില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ആരംഭിക്കുന്ന അക്കാദമി ഓഫ് എക്‌സലന്‍സിലേക്കുള്ള പ്രവേശന പരീക്ഷ ഗെറ്റ് 2018 ഫെബ്രുവരി 9ന് കേരളത്തിലും, ഖത്തറടക്കം വിവിധ ജിസിസി രാജ്യങ്ങളിലുമായി നടക്കും. നാലാം ക്ലാസ്സ് പഠനം പൂര്‍ത്തിയാക്കിയ ആൺകുട്ടികള്‍ക്ക് താമസസൗകര്യത്തോടു കൂടിയുള്ള പഠനരീതിയാണ് ഒരുക്കിയിട്ടുള്ളത്.

കഴിവുള്ള കുട്ടികളെ കണ്ടെത്തി നൂതന സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ നൈസര്‍ഗിക ശേഷി പരിപോഷിപ്പിക്കുക, ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള അവസരം സൃഷ്ടിക്കുക, ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രഗത്ഭരായ വ്യക്തികള്‍ നേതൃത്വം നല്‍കുന്ന പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുക, കായിക പരിശീലനം തുടങ്ങിയവ അക്കാദമിയുടെ പ്രത്യേകതകളാണ്.

പ്രമുഖ കരിയര്‍ അക്കാദമിക മാര്‍ഗ്ഗ നിര്‍ദ്ദേശ കൂട്ടായ്മയായ, ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്‌പെയര്‍ എഡ്യുക്കേഷണല്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഖത്തറിൽ രാവിലെ 7.30 മുതൽ  9.30 വരെ ആണ് പരീക്ഷ സമയം ഈ വര്‍ഷം നാലാം ക്ലാസ്സ് പാസ്സായ ആൺകുട്ടികള്‍ക്കാണ് പ്രവേശനം. പ്രവേശന പരീക്ഷയ്ക്കായി http://greenvalleypublicschool.org എന്ന വെബ്‌സൈറ്റില്‍ അപേക്ഷിക്കാം.



deshabhimani section

Related News

View More
0 comments
Sort by

Home