ഓച്ചിറ സ്വദേശി അപ്പുക്കുട്ടന്‍ പിള്ള റിയാദില്‍ മരിച്ചു

റിയാദ് > ഓച്ചിറ സ്വദേശി ഹോത്ത ബാനി തമീമില്‍ ഹൃദയാഘാതംമൂലം മരിച്ചു. കൊല്ലം ജില്ലയിലെ ഓച്ചിറ പായിക്കുഴി സ്വദേശി അപ്പുക്കുട്ടന്‍ പിള്ളയാണ് റിയാദിനടുത്തുള്ള അല്‍ഖര്‍ജില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെ ഹോത്ത ബാനി തമീമില്‍ ചൊവ്വാഴ്ച്ച വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 55 വയസ്സായിരുന്നു. ഭാര്യയും രണ്ട് പെണ്‍മക്കളുമാണുള്ളത്.
കഴിഞ്ഞ 25 വര്‍ഷമായി സൗദിയിലുള്ള അപ്പുക്കുട്ടന്‍ പിള്ള ഹോത്ത ബാനി തമീമില്‍ ഡ്രൈവറായി ജോലി ചെയ്‌തുവരികയായിരുന്നു.
ഹോത്ത ബാനി തമീം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ കേളി അല്‍ഖര്‍ജ് ഏരിയ ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സഹകരണത്തോടെ പൂര്‍ത്തിയാക്കിവരുന്നു.









0 comments