കേന്ദ്ര മന്ത്രി വി.കെ.സിംഗ് കുവൈറ്റിലെത്തുന്നു

കുവൈറ്റ് സിറ്റി> കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ് രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈറ്റിലെത്തുന്നു. ബുധനാഴ്ച വൈകുന്നേരം കുവൈറ്റിലെത്തുന്ന മന്ത്രി തൊഴില്‍സാമൂഹ്യവിദേശ കാര്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി കടുത്ത പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഖറാഫി നാഷണല്‍ ഉള്‍പ്പെടെയുള്ള കമ്പനികളിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ ശമ്പളകുടിശിക, സര്‍വീസ് ആനുകൂല്യങ്ങള്‍, താമസരേഖ വിഷയങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കുവൈറ്റ് അധികൃതരുമായി സംസാരിക്കുമെന്ന് കരുതുന്നു.
ജനുവരി പതിനൊന്ന് വ്യാഴായ്ച വൈകുന്നേരം അഞ്ച് മണിക്ക് മന്ത്രി പങ്കെടുത്തുകൊണ്ടുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി യോഗവും എംബസി വിളിച്ചുചേര്‍ത്തിട്ടുണ്ട്.









0 comments