ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദന്‍ ബഹ്‌റൈനില്‍

മനാമ> ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദേശാഭിമാനി ചീഫ് എഡിറ്ററും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എംവി ഗോവിന്ദനും ഭാര്യയും ആന്തൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണുമായ ശ്യാമള ടീച്ചറും ബഹ്‌റൈനിലെത്തി.
ബഹ്‌റൈന്‍ പ്രതിഭ പ്രസിഡന്റ് കെഎം മഹേഷ്, സെക്രട്ടറി ഷെരീഫ് കോഴിക്കോട്, മുതിര്‍ന്ന നേതാക്കളായ സിവി നാരായരണന്‍, പി ടി നാരായണന്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ സ്വീകരിച്ചു. ബഹ്‌റൈന്‍ പ്രതിഭ സെപ്തംബര്‍ രണ്ടിന് വൈകീട്ട് അഞ്ചിന് കാള്‍ട്ടന്‍ ഹോട്ടലില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കും. മൂന്നിന് ഇരുവരും നാട്ടിലേക്കു മടങ്ങും.









0 comments