മാതൃഭാഷയുടെ മാധുര്യം വിളിച്ചോതി തളിരുകള്‍ 2017ന് തുടക്കമായി

കുവൈത്ത് സിറ്റി > കുവൈറ്റ് സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആദ്ധ്യാത്മിക പ്രസ്ഥാനമായ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കുഞ്ഞുങ്ങള്‍ക്കായി നടത്തപ്പെടുന്ന മലയാള ഭാഷാകളരി തളിരുകള്‍ 2017 നു തുടക്കമായി. ഇടവക വികാരി റവ ഫാ സഞ്ജു ജോണിന്റെ അദ്ധ്യക്ഷതയില്‍ മലയാള മാസം ചിങ്ങം ഒന്നിനു നടന്ന ഉത്ഘാടന സമ്മേളനം സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ ഇടവക വികാരി റവ ഫാ സുനില്‍ ജോണ്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു.

പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സോജി വര്‍ഗ്ഗീസ് യോഗത്തിനു സ്വാഗതം ആശംസിക്കുകയും ഇടവക ട്രസ്റ്റി സ്റ്റീഫന്‍, പ്രസ്ഥാനം ട്രഷററാര്‍ ശ്രീ അനില്‍ എബ്രഹാം എന്നിവര്‍ ആശംസ അര്‍പ്പിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ പാഠാവലി തളിരുകള്‍ റവ. ഫാ.സഞ്ജു ജോണ്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റേര്‍മാരായ ജിനു , സോജി വര്‍ഗ്ഗീസ് എന്നിവര്‍ക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. പ്രസ്ഥാനം ജോയിന്റ് സെക്രട്ടറി പ്രിന്‍സ് പൊന്നച്ചന്‍ നന്ദി പ്രകാശിപ്പിച്ചു. നാലു വിഭാഗങ്ങളായി കുഞ്ഞുങ്ങളുടെ അറിവ് അനുസരിച്ച് തരം തിരിച്ചാണു ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 17 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലാണു ക്ലാസുകള്‍.









0 comments