ഏഴാമത് ജെസിസി വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം അവാർഡ്‌ജൂറിയെ തെരഞ്ഞെടുത്തു.

കുവൈറ്റ് > ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി) കുവൈറ്റ് ആവിഷ്കരിച്ചു നടപ്പാക്കി വരുന്ന വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരത്തിന്‍റെ ഏഴാമത് ജേതാവിനെ കണ്ടെത്തുന്നതിനായി അവാർഡ് ജൂറിയെ തെരഞ്ഞെടുത്തു. പ്രശസ്ത സാഹിത്യകാരൻ എം. എൻ കാരശ്ശേരി, ബാലസാഹിത്യവേദി മുൻ ഡയറക്ടർ പ്രൊഫസർ നെടുമുടിഹരികുമാർ, ഗാനരചയിതാവും സംവിധായകനുമായ ബാലു കിരിയത്ത് എന്നിവരാണ് അവാർഡ് ജൂറിഅംഗങ്ങൾ.
സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബഹുമുഖ പ്രതിഭകളെയാണ് അവാർഡിനായി പരിഗണിക്കുന്നത്. പ്രശസ്തി പത്രവും, ശിൽപ്പവും, ഇരുപത്തയ്യായിരം രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്. ജേതാവിനെ സെപ്റ്റംബർ മാസം അവസാന വാരത്തിൽ കുവൈറ്റിൽ നടത്തുന്ന പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കുന്നതാണ്. നവംബർ മാസം കുവൈറ്റിൽ നടക്കുന്ന വിപുലമായ പരിപാടിയിൽ വെച്ച് പുരസ്‌കാരദാനം നടത്തുന്നതാണ്.









0 comments