നാട്ടിലെത്താന്‍ സുമനസ്സുകളുടെ സഹായം തേടി ഉത്തര്‍പ്രദേശ് സ്വദേശി ഷാബിര്‍ അഹമ്മദ്

കുവൈറ്റ് സിറ്റി > പക്ഷാഘാതത്തെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ കഴിയുന്ന ഉത്തര്‍പ്രദേശ് റയ്ബറേലി സ്വദേശി ഷാബിര്‍ അഹമ്മദിനെ നാട്ടിലേക്കയക്കുന്നതിനും തുടര്‍ ചികിത്സക്കുമായി സുമനസ്സുകളുടെ സഹായം തേടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അബോധാവസ്ഥയില്‍ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഷാബിര്‍.
ഫഹാഹീലില്‍ ടൈലറിംഗ് ഷോപ്പില്‍ ജോലി ചെയ്തു വരുന്നതിനിടെ പക്ഷാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷബീറിനെ ശസ്ത്രക്രിയക്കും വിധേയനായി. എംബസ്സിയുടെ സഹകരണത്തോടെ ഇദ്ദേഹത്തെ നാട്ടിലയക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.
തികച്ചും സാമ്പത്തികമായി അവശതയനുഭവിക്കുന്ന ഷാബിറിനെ സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് കല കുവൈറ്റ് പ്രവര്‍ത്തകരെ 60685849, 51422299 (അബ്ബാസ്സിയ), 97264683 (ഫഹാഹീല്‍), 55484818 സാല്‍മിയ, 60744207(അബു ഹലീഫ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.









0 comments