2034 സൗദി ലോകകപ്പ്: കാൽപന്ത് കളിക്ക് ഏഷ്യൻ വൻകരയിൽ വസന്തമൊരുക്കും- സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 18, 2024, 03:57 PM | 0 min read

ജിദ്ദ  > സൗദി അറേബ്യയെ 2034 ൽ ലോകകപ്പ് ഫുട്ബാൾ ആതിഥേയത്വം വഹിക്കാനായി ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫെന്റിനോ ഔദ്യോഗികമായി പ്രഖ്യാപിച്ചത് വളരെ ആവേശത്തോടെയാണ് സിഫ് (സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം) വരവേറ്റത്. അറേബ്യൻ മണ്ണിലേക്ക് ലോകകപ്പ് വീണ്ടുംവരുന്നത് കാൽപന്ത് കളിക്ക് ഏഷ്യൻ വൻകരയിൽ വസന്തമൊരുക്കുമെന്ന് സിഫ് പ്രസിഡന്റ് ബേബി നീലാംബ്ര ഇന്നലെ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ പറഞ്ഞു.

ഖത്തർ ലോകകപ്പിന് ശേഷം വീണ്ടും അറേബ്യൻ മണ്ണിലേക്ക് ലോകകപ്പ് വന്നെത്തുന്നത് അറബ് രാജ്യങ്ങളിലെ ഫുട്ബോൾ ക്ലബ്ബുകൾക്കും, ഫുട്ബോൾ ആരാധകർക്കും സന്തോഷമുണ്ടാക്കുന്നതാണെന്ന് ജനറൽ സിക്രട്ടറി നിസാം മമ്പാട് പറഞ്ഞു. വൈസ് പ്രസിഡൻറുമാരായ സലീം മമ്പാട്,  യാസിർ അറഫാത്ത്, ഷബീർ അലി ലാവ, സലാം കാളികാവ്, സിക്രട്ടറിമാരായ, അയ്യൂബ്മാസ്റ്റർ, അബു കട്ടുപ്പാറ, ഷഫീക് പട്ടാമ്പി, അൻവർ വല്ലാഞ്ചിറ, സഹീർ, ജനറൽ ക്യാപ്റ്റൻ അൻവർ കരിപ്പ, സിഫ് ട്രഷറർ നിസാം എന്നിവർ സംസാരിച്ചു. 



deshabhimani section

Related News

View More
0 comments
Sort by

Home