ജയത്തോടെ 
സൗത്തി മടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 11:13 PM | 0 min read


ഹാമിൽട്ടൺ
ജയത്തോടെ ന്യൂസിലൻഡ്‌ കുപ്പായമഴിച്ച്‌ ടിം സൗത്തി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ്‌ ക്രിക്കറ്റിൽ 423 റണ്ണിനാണ്‌ കിവീസ്‌ പട ജയിച്ചത്‌. വിരമിക്കൽ തീരുമാനം നേരത്തേ പ്രഖ്യാപിച്ച പേസർ സൗത്തിയുടെ അവസാന മത്സരമായിരുന്നു. 17 വർഷമായി ന്യൂസിലൻഡിന്റെ പേസ്‌നിര നയിച്ച മുപ്പത്താറുകാരൻ ഏകദിനവും ട്വന്റി20യും നേരത്തേ അവസാനിപ്പിച്ചിരുന്നു. വിടവാങ്ങൽ മത്സരത്തിൽ രണ്ട്‌ വിക്കറ്റ്‌ നേടി. 107 ടെസ്റ്റിൽ 391 വിക്കറ്റുണ്ട്‌. മനോഹരമായ യാത്ര അവസാനിച്ചെന്നും പുതുനിരയ്‌ക്ക്‌ വഴിമാറുകയുമാണെന്ന്‌ വിടവാങ്ങൽ പ്രസംഗത്തിൽ സൗത്തി പറഞ്ഞു.

ആദ്യ രണ്ട്‌ ടെസ്‌റ്റും ജയിച്ച്‌ ഇംഗ്ലണ്ട്‌ പരമ്പര നേടിയിരുന്നു. ഏഴ്‌ വിക്കറ്റെടുത്ത കിവീസ്‌ സ്‌പിന്നർ മിച്ചൽ സാന്റെനറാണ്‌ കളിയിലെ താരം. ഇംഗ്ലീഷ്‌ ബാറ്റർ ഹാരി ബ്രൂക്ക്‌ പരമ്പരയിലെ താരമായി. മൂന്ന്‌ ടെസ്‌റ്റിൽ രണ്ട്‌ സെഞ്ചുറിയടക്കം 350 റൺ. റണ്ണടിയിൽ രണ്ടാമതുള്ള ബ്രൂക്കിന്‌ മുന്നിൽ കിവീസ്‌ മുൻ നായകൻ കെയ്‌ൻ വില്യംസനാണ്‌ (395 റൺ). സ്‌കോർ: ന്യൂസിലൻഡ്‌ 347, 453, ഇംഗ്ലണ്ട്‌ 143, 234.



deshabhimani section

Related News

View More
0 comments
Sort by

Home