ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ഈദ് അൽ ഇത്തിഹാദ് ആഘോഷിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 06, 2024, 07:24 PM | 0 min read

അബുദാബി > ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ സംഘടിപ്പിച്ച ഈദ് അല്‍ ഇതിഹാദ് ആഘോഷവും സാംസ്‌കാരിക പരിപാടിയും ശ്രദ്ധേയമായി. ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി ഫസ്റ്റ് സെക്രട്ടറി ജോര്‍ജി ജോര്‍ജ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാലത്തെ ഊഷ്മള ബന്ധവും ഇതിലൂടെ നേടിയെടുത്ത സാമൂഹിക,സാംസ്‌കാരിക,സാമ്പത്തിക പുരോഗതിയും അദ്ദേഹം എടുത്തുപറഞ്ഞു. ഇതിന് ചാലകശക്തിയായി വര്‍ത്തിക്കുന്ന പ്രവാസി സമൂഹത്തെയും ജനസേവന ജീവകാരുണ്യ മേഖലയില്‍ ഇന്ത്യന്‍

ഇസ്‌ലാമിക് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെയും ജോര്‍ജി ജോര്‍ജ് അഭിനന്ദിച്ചു.
ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് പി.ബാവ ഹാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ അബുദാബി കമ്മ്യൂണിറ്റി പൊലീസ് പ്രധിനിധി ആയിഷ അല്‍ഷെഹി ദേശീയദിന സന്ദേശം നല്‍കി.

ജീവകാരുണ്യ മേഖലയിലെ നിസ്വാര്‍ത്ഥ സേവനത്തിന് പ്രമുഖ വ്യവസായിയും ബനിയാസ് സ്‌പൈക് ചെയര്‍മാനുമായ അബ്ദുറഹ്്മാന്‍ ഹാജിക്കുള്ള ഉപഹാരം ജോര്‍ജി ജോര്‍ജ് സമര്‍പ്പിച്ചു. ഇസ്‍ലാമിക് സെന്റര്‍ ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍ മൊയ്ദീന്‍കുട്ടി കയ്യം, പബ്ലിക് റിലേഷന്‍ വിഭാഗത്തിൽ മികച്ച ഇടപെടല്‍ നടത്തിയ കെകെ.അബ്ദുല്‍ റഷീദ് വേങ്ങര, കായിക വിഭാഗത്തിലെ ഫിറ്റ് ചാലഞ്ച് ട്രൈനര്‍ ശരീഫ് ചിറക്കല്‍ എന്നിവരെയും മൊമെന്റോ നല്‍കി ആദരിച്ചു.

അബ്ദുള്ള ഫാറൂഖി,എംപിഎം റഷീദ്, ഇബ്രാഹീം മൗലവി, സി.സമീര്‍, അബുദാബി കെഎംസിസി സെക്രട്ടറി സിഎച്ച് യൂസുഫ് മാട്ടൂല്‍, സുന്നി സെന്റര്‍ സെക്രട്ടറി അബ്ദുല്‍ കബീര്‍ ഹുദവി, മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കല്‍, ലേഡീസ് അസോസിയേഷന്‍ ട്രഷറര്‍ ഭാരതി നത്വാനി, സേഫ് ലൈന്‍ എംഡി ഡോ.അബൂബക്കര്‍ കുറ്റിക്കോല്‍, യൂസഫ് ഹാജി ലൈറ്റ് ഹൗസ്, ഷിജു അഹല്യ ഹോസ്പിറ്റല്‍, വിടിവി ദാമോദരന്‍ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദര്‍ശനവും ഡിസംബറില്‍ നടക്കുന്ന സയന്‍സ് എക്‌സ്‌പോയുടെയും നാനോ ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്നിവയുടെ ബ്രോഷര്‍ പ്രകാശനവും നിര്‍വഹിച്ചു.
തുടര്‍ന്ന് ആസിഫ് കാപ്പാട്, ഫാസില ബാനു എന്നിവര്‍ നേതൃത്വം നല്‍കിയ ഗാനസന്ധ്യയും വടകര ഗഫൂര്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ യുവകലാകാരന്മാരുടെ ഇന്‍ഡോ അറബ് ഫ്യൂഷന്‍ ഡാന്‍സും അരങ്ങേറി.

ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുള്ള പറപ്പൂര്‍ സ്വാഗതവും സാംസ്കാരിക വിഭാഗം സെക്രട്ടറി മഷ്ഹൂദ് നീര്‍ച്ചാല്‍ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home