ഏകദിന ക്രിക്കറ്റ്‌ പരമ്പര ; ഇന്ത്യൻ 
വനിതകൾക്ക്‌ 
തോൽവി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 11:16 PM | 0 min read


ബ്രിസ്‌ബെയ്‌ൻ
ഓസ്‌ട്രേലിയൻ വനിതകളുമായുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യകളിയിൽ ഇന്ത്യക്ക്‌ തോൽവി. അഞ്ച്‌ വിക്കറ്റിന്‌ തോറ്റു. ആദ്യം ബാറ്റ്‌ ചെയ്‌ത ഹർമൻപ്രീത്‌ കൗറും കൂട്ടരും 35 ഓവറിൽ 100 റണ്ണിന്‌ കൂടാരം കയറി. ഓസീസ്‌ 16.2 ഓവറിൽ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ ജയം നേടി. അഞ്ച്‌ വിക്കറ്റെടുത്ത പേസ്‌ ബൗളർ മേഗൻ ഷുട്ട്‌ ഇന്ത്യൻ ബാറ്റിങ്‌ നിരയെ തകർത്തു. ജമീമ റോഡ്രിഗസാണ്‌ (23) ടോപ്‌ സ്‌കോറർ. അവസാന അഞ്ച്‌ വിക്കറ്റ്‌ 11 റണ്ണിന്‌ വീണു. മറുപടിക്കെത്തിയ ഓസീസിനായി അരങ്ങേറ്റക്കാരി ജോർജിയ വാൾ 42 പന്തിൽ 46 റണ്ണുമായി പുറത്താകാതെനിന്നു. മൂന്ന്‌ മത്സരപരമ്പരയിൽ രണ്ടാമത്തെ കളി ഞായറാഴ്‌ചയാണ്‌. മലയാളിതാരം മിന്നുമണിക്ക്‌ ആദ്യകളിയിൽ അവസരം കിട്ടിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Home