കോട്ടയം ഫെസ്റ്റ് 2024'നവംബര്‍ 29-ന്; ഫ്രാന്‍സിസ് ജോര്‍ജ് എം.പി മുഖ്യാഥിതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 02:07 PM | 0 min read

കുവൈത്ത്‌സിറ്റി > കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈത്ത് (കോഡ്പാക്) എട്ടാം വാര്‍ഷികാഘോഷം 'കോട്ടയം ഫെസ്റ്റ് 2024' നവംബര്‍ 29 വെള്ളിയാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അബ്ബാസിയ അസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ച് വൈകുന്നേരം 4 മണി മുതലാണ് പരിപാടി. കോട്ടയം എം.പി ഫ്രാന്‍സിസ് ജോര്‍ജ് മുഖ്യാഥിതിയാകുന്ന ചടങ്ങില്‍ പാല എംഎല്‍എ മാണി സി കാപ്പനും സംബന്ധിക്കും.

 'കോട്ടയം ഫെസ്റ്റ് 2024'-ല്‍ പ്രശസ്ത സിനിമാതാരം ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തവും പിന്നണി ചലച്ചിത്ര ഗായിക അഖില ആനന്ദ്, ഗായകരായ അഭിജിത് കൊല്ലം, സാംസണ്‍ സില്‍വ എന്നിവര്‍ നയിക്കുന്ന സംഗീത നിശയും ,കൂടാതെ കുവൈത്തിലെ കലാകാരന്മാരുടെ നൃത്താവിഷ്‌കാരവും ഒരുക്കിയിട്ടുണ്ട്. പൊതുസമ്മേളനത്തില്‍, ആതുര സേവന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന്റെ് അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് മെഡക്സ് ഹോസ്പിറ്റലിനു വേണ്ടി സിഇഒ മുഹമ്മദ് അലിക്ക് നല്‍കും. ബിസിനസ് എക്‌സലന്റ് അവാര്‍ഡുകള്‍ റോയല്‍ സീഗല്‍ ചെയര്‍മാന്‍ സുനില്‍ പറക്കപാടത്തിനും, യൂണൈറ്റഡ് ലോജിസ്റ്റിക് കമ്പനി മാനേജിഗ് ഡയറക്ടര്‍ സിവി പോളിനും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വയനാട് ദുരിതാശ്വാസ ഫണ്ടിലോക്ക്് സംഘടനയുടെ വക സാമ്പത്തിക സഹായം മന്ത്രി. വി.എന്‍ വാസവന് കൈമാറിയതായി  ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോജി മാത്യു (പ്രസിഡന്റ്), സുമേഷ് ടി സുരേഷ് (ജനറല്‍ സെക്രട്ടറി), പ്രജിത് പ്രസാദ് (ട്രഷറര്‍ ), നിജിന്‍ ബേബി (പ്രോഗ്രാം കണ്‍വീനര്‍), അനൂപ് സോമന്‍ ( മുന്‍. പ്രസിഡന്റ് ) സെനി നിജിന്‍ (വനിതാ ചെയര്‍പേഴ്‌സണ്‍) എന്നിവര്‍  പങ്കെടു



deshabhimani section

Related News

View More
0 comments
Sort by

Home