റൂവി കപ്പ് ഫുട്ബോൾ - ട്രോഫി അനാച്ഛാദനവും ഗ്രൂപ്പ് നിർണയവും നടന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 24, 2024, 09:58 PM | 0 min read

മസ്കത്ത് > ഫ്രണ്ട്സ് ഓഫ് റൂവി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റൂവി കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ട്രോഫി അനാച്ഛാദനവും ഗ്രൂപ്പ് നിർണയവും നടന്നു.  മസ്‌കറ്റിലെ ടാലന്റ് സ്പേസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ  മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രതിനിധികളും സംഘാടകരും  പങ്കെടുത്തു.  

ഈ മാസം 29 നു മബേലയിലെ  ആഷാദി ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം. ഒമാനിലെ 16 ടീമുകൾ പങ്കെടുക്കുന്ന മത്സരം ഉച്ച തിരിഞ്ഞ് 3 മണിക്ക് ആരംഭിക്കും. മത്സരത്തിൽ വിജയിക്കുന്ന ടീമിനും രണ്ടും മൂന്നും സ്ഥാനക്കാർക്കും  ട്രോഫിയും ക്യാഷ് അവാർഡും  ഉണ്ടായിരിക്കും. അതോടൊപ്പം വ്യക്തിഗത മികവിനുള്ള വിവിധ പുരസ്‌കാരണങ്ങളും ഉണ്ടായിരിക്കും. സ്റ്റാർ ലൈഫ്, ഫാൽക്കൺ പ്രിന്റേഴ്‌സ് എന്നിവരാണ് ടൂർണമെന്റിന്റെ മുഖ്യ സ്‌പോൺസർമാർ.

ഇത് രണ്ടാം തവണയാണ് റൂവി കപ്പ് ഫുട്ബോൾ സംഘടിപ്പിക്കുന്നത്. ആവേശകരമായ മത്സരം വീക്ഷിക്കുന്നതിനായി  എല്ലാ കായിക പ്രേമികളെയും ആഷാദി ഫുട്ബോൾ ഗ്രൗണ്ടിലേക്ക്  ക്ഷണിക്കുന്നതായായി സംഘാടക സമിതിക്കു നേതൃത്വം നൽകുന്ന കെ എസ് സുബിൻ, വരുൺ ഹരിപ്രസാദ്, ഹരിദാസ്, സുരേഷ് കുമാർ, ജാൻസ് അലക്സ്  എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home