പ്രതിഭാ വനിതാ ഏകദിന കായികമേള; മുഹറഖ് - മനാമ മേഖലകൾ സംയുക്ത ചാമ്പ്യൻമാർ: റിനി പ്രിൻസ് വ്യക്തിഗത ചാമ്പ്യൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 03:17 PM | 0 min read

മനാമ > ബഹ്റൈൻ  പ്രതിഭാ വനിതാവേദി  വനിതകൾക്കു മാത്രമായി ഏകദിന കായികമേള - 2024' സംഘടിപ്പിച്ചു. സിഞ്ചിലുള്ള ഇത്തിഹാദ് ക്ലബ്ബിൽ വച്ച് രാവിലെ 9 മണിക്ക് വിവിധ മേഖലകളെ പ്രതിനിധീകരിച്ച  കായിക താരങ്ങളുടെ മാർച്ച് പാസ്റ്റ് നടന്നു.  പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത് കായിക മേള ഉദ്ഘാടനം ചെയ്തു. പ്രതിഭാ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ്‌, കായിക മേള കൺവീനർ ദീപ്തി രാജേഷ്, വനിത വേദി പ്രസിഡണ്ട് ഷമിത സുരേന്ദ്രൻ, കായിക മേള ജോയിന്റ് കൺവീനർ ഹർഷ ബബീഷ് എന്നിവർ സംസാരിച്ചു.

മേളയിൽ 80 വനിതകൾ പങ്കെടുത്തു. ആവേശകരമായ  മത്സരങ്ങളിൽ 68 പോയിന്റ് വീതം നേടിയ മനാമ- മുഹറക് മേഖലകൾ സംയുക്ത  ഓവറോൾ ചാമ്പ്യന്മാരായി. 60 പോയിന്റ് നേടിയ റിഫാ മേഖല റണ്ണറപ്പ് ട്രോഫി കരസ്ഥമാക്കി. സൽമാബാദ് മേഖല 15 പോയിന്റ് നേടി. മുഹറക്ക് മേഖലയുടെ റിനി പ്രിൻസ്  ഏറ്റവും കൂടുതൽ പോയൻ്റ് നേടി കൊണ്ട് വ്യക്തിഗത ചാമ്പ്യനായി. മുഴുവൻ വിജയികൾക്കും മെഡലുകൾ  കൈമാറി.  മുഹമ്മദ് ഷഹൽ, നീന ഗിരീഷ്, ഷർമിള ഷൈലേഷ്, ഹിലാരി ആൽഡ്രിൻ റൊസാരിയോ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home