ബൈസിക്കിൾ കിക്കുമായി റൊണാൾഡോ: 135ാം അന്താരാഷ്ട്ര ഗോൾ

ലിസ്ബൺ > ബൈസിക്കിൾ കിക്കിലൂടെ വിസ്മയിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. താരത്തിന്റെ പ്രകടനമികവിൽ യുവേഫ നേഷൻസ് ലീഗിൽ പോളണ്ടിനെ പോർച്ചുഗൽ 1- 5ന് തകർത്തു. പെനാൽറ്റിയുൾപ്പെടെ രണ്ട് ഗോളുകളാണ് മത്സരത്തിൽ താരം നേടിയത്.
39കാരനായ താരത്തിന്റെ ബൈസിക്കിൾ കിക്ക് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ നേടിയ ഗോളുകളുടെ എണ്ണം 135 ആയി. ജയത്തോടെ പോർച്ചുഗൽ ക്വാർട്ടറിലെത്തി. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ആറു ഗോളുകളും പിറന്നത്.









0 comments