എം എ അബ്ബാസിന് കേളി യാത്രയയപ്പ് നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 03:25 PM | 0 min read

റിയാദ് > കേളി കലാ സാംസ്കാരിക വേദി ന്യൂ സനയ്യ രക്ഷാധികാരി കമ്മറ്റി അംഗവും ഏരിയകമ്മിറ്റി അംഗവും പവർ ഹൗസ് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന എം എ അബ്ബാസിനു കേളി ന്യൂസനയ്യ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

30 വർഷമായി റിയാദിലെ സിഎംസി കമ്പനിയിൽ ഫോർമാനായി ജോലിചെയ്തു വരുകയായിരുന്ന അബ്ബാസ് തൃശൂർ ജില്ലയിലെ മുള്ളൂർക്കര സ്വദേശിയാണ്. ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രന്റെ അധ്യക്ഷതയിൽ ന്യൂ സനയ്യ ഒയാസിസ് ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കുട്ടായി,  പ്രസിഡന്റ സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം,  ട്രഷറർ ജോസഫ് ഷാജി ഏരിയ ചാർജ് കാരനായ കേന്ദ്രകമ്മറ്റി അംഗം ലിബിൻ പശുപതി, അൽഖർജ് ഏരിയ സെക്രട്ടറി രാജൻ പള്ളിടത്തടം, ന്യൂ സനയ്യ രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുൽ നാസർ, നിസാർ മണ്ണഞ്ചേരി, ജയപ്രകാശ്, ഷിബു എസ്, ഷമൽ രാജ് ഏരിയകമ്മിറ്റി അംഗങ്ങളായ ഷൈജു ചാലോട്, സജീഷ്, കരുണാകരൻ മണ്ണടി പവർ ഹൗസ് യൂണിറ്റ് അംഗങ്ങളായ രാജശേഖരൻ, വിജയാനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൂടാതെ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങളും യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.

ഏരിയ രക്ഷധികാരി സമിതി കൺവീനവർ, ഏരിയ ആക്ടിങ് സെക്രട്ടറി സുവി പയസ് എന്നിവർ  ഉപഹാരങ്ങൾ നൽകി.ഏരിയ ആക്ടിങ് സെക്രട്ടറി താജുദീൻ സ്വാഗതവും യാത്ര പോകുന്ന എം എ അബ്ബാസ് നന്ദിയും പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Home