തോൽവി തുടരുന്നു ; ബ്ലാസ്‌റ്റേഴ്‌സ്‌ ഹൈദരാബാദ്‌ എഫ്‌സിയോട്‌ 1–-2ന്‌ തോറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 08, 2024, 03:28 AM | 0 min read

 

കൊച്ചി
ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ തുടർച്ചയായ മൂന്നാംതോൽവി. സ്വന്തംതട്ടകത്തിൽ ഹൈദരാബാദ്‌ എഫ്‌സിയോട്‌ 1–-2ന്‌ തോറ്റു. ലീഡ്‌ നേടിയശേഷമാണ്‌ ജയം കൈവിട്ടത്‌. ഹെസ്യൂസ്‌ ഹിമിനെസിന്റെ തകർപ്പൻ ഗോളിൽ കളിയുടെ തുടക്കത്തിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ലീഡ്‌ നേടി. എന്നാൽ, അതിനുശേഷം മിക്കേൽ സ്‌റ്റാറേയുടെ സംഘം പിഴവുകൾ വരുത്തി. ആൻഡ്രേ ആൽബ ഹൈദരാബാദിനായി ഇരട്ടഗോളടിച്ചു. ഒരെണ്ണം പെനൽറ്റിയിലൂടെയായിരുന്നു. എട്ട്‌ കളിയിൽ എട്ട്‌ പോയിന്റുമായി പത്താമതാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. ഹൈദരാബാദ്‌ ഏഴ്‌ പോയിന്റുമായി പതിനൊന്നാംസ്ഥാനത്ത്‌ നിൽക്കുന്നു.

മികച്ച തുടക്കമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്‌. കോറു സിങ്ങും ഹിമിനെസും ചേർന്നുള്ള നീക്കമാണ്‌ ഗോളിലേക്കെത്തിയത്‌. ഹെസ്യൂസിന്റെ സീസണിലെ ആറാംഗോളാണ്‌.  എന്നാൽ, പ്രതിരോധത്തിന്റെ പാളിച്ചവിനയായി. പരിക്കുകാരണം കഴിഞ്ഞമത്സരങ്ങളിൽ കളിക്കാതിരുന്ന നോഹ സദൂയ്‌ ഇടവേളയ്‌ക്കുശേഷം കളത്തിലിറങ്ങി. സദൂയ്‌ നൽകിയ മികച്ച അവസരം രാഹുൽ പാഴാക്കുകയായിരുന്നു. 24ന്‌ ചെന്നൈയിൻ എഫ്‌സിയുമായാണ്‌ അടുത്ത കളി. കൊച്ചിയാണ്‌ വേദി.



deshabhimani section

Related News

View More
0 comments
Sort by

Home