കേരളപ്പിറവി ദിനം ആഘോഷിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 06:43 PM | 0 min read

ജിദ്ദ > മലയാളം മിഷൻ തബൂക്ക് മേഖലയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ അറുപത്തിയെട്ടാമത്‌ കേരളപ്പിറവി ദിനം ആഘോഷിച്ചു. പരിപാടി ലോക കേരള സഭ അംഗം ഫൈസൽ നിലമേൽ ഉദ്ഘാടനം ചെയ്തു. റഹീം തബൂക്ക് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ സൗദി ചാപ്റ്റർ വിദഗ്ദ്ധ സമിതിയംഗം സാജിത ടീച്ചർ, കലാ-സാംസ്‌കാരിക പ്രവർത്തകൻ അക്രം തലശ്ശേരി എന്നിവർ  ആശംസകൾ നേർന്നു. തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.

മലയാളം  കവിതാലാപനം, കേരളത്തിന്റെ ചരിത്രവതരണം, മലയാളം ചലച്ചിത്ര ഗാനങ്ങൾ, ലളിത ഗാനം, ചോദ്യോത്തര പംക്തി, ജില്ലകളുടെ പ്രത്യേകതകൾ, നാടൻ പാടുകൾ  തുടങ്ങിയ വിവിധ പരിപാടികൾ കുട്ടികളും അധ്യാപകരും അവതരിപ്പിച്ചു. കേരള സർക്കാർ അംഗീകരിച്ച എം ടി വാസുദേവൻ നായർ എഴുതിയ ഭാഷ പ്രതിജ്ഞ അല്ലി രമേശ് ചൊല്ലിക്കൊടുത്തു. മലയാളം മിഷൻ തബൂക്ക് മേഖല കോർഡിനേറ്റർ ഉബൈസ് മുസ്തഫ, ജോസ് സ്കറിയ എന്നിവർ സംസാരിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home