വനിതാ കൈരളി കൂട്ടായ്മ ഓണ കുടുംബ സംഗമം സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 04:36 PM | 0 min read

സോഹാർ > സൊഹാറിലെ വനിതാ കൈരളി കൂട്ടായ്മ ഓണ കുടുംബ സംഗമം സംഘടിപ്പിച്ചു. സൊഹാറിലെ പാം ഗാർഡൻ ഹാളിൽ വെച്ച് നടന്ന കുടുംബ കൂട്ടായ്മയിൽ നിരവധി  പേർ പങ്കെടുത്തു. വനിതകൾക്കും കുട്ടികൾക്കുമായി കലാ കായിക പരിപാടികളും ഓണ കളികളും അരങ്ങേറി.
അംഗങ്ങളുടെ കുടുംബങ്ങൾ പാചകം ചെയ്തു കൊണ്ടുവന്ന വിഭവ സമൃദ്ധമായ സദ്യപരിപാടിയുടെ മുഖ്യ ആകർഷണമായി.

ആറു വയസ്സുകാരൻ ഗൗതംകൃഷ്ണയുടെ മാവേലിയും ബാലികമാരുടെ താലപ്പൊലിയും ശ്രദ്ധേയമായി. സാമൂഹിക പ്രവർത്തകൻ രാമചന്ദ്രൻ താനൂർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ മനോജ്‌ ബദർ അൽ സമ, തമ്പാൻ തളിപ്പറമ്പ, മുരളികൃഷ്ണൻ, റോയ് പി വീട്ടിൽ, വാസുദേവൻ,  വാസുദേവൻ പിട്ടൻ, ലിൻസി സുഭാഷ്,  ഹസിത സുഷാം എന്നിവർ ചടങ്ങിൽ സംസരിച്ചു.
മുൻ കേരളാവിങ് കൺവീനർ റെജിലാലിന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപെടുത്തി.വനിതകളും കുട്ടികളും ഉൾപെടെ നൂറിലധികം പേർ പങ്കെടുത്തിരുന്നു. ഹസിത സുഷാം ലിൻസി സുബാഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home