അബ്ബാസ് മൗലവിക്ക് യാത്രയയപ്പ് നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 03:24 PM | 0 min read

അബുദാബി > മുപ്പത്തിരണ്ട്  വർഷം നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട്  നാട്ടിലേക്ക് യാത്ര തിരിക്കുന്ന അബ്ബാസ് മൗലവിക്ക് അബുദാബി പാലക്കാട്‌ ജില്ല കെഎംസിസി യാത്രയയപ്പ് നൽകി. അബുദാബി കെഎംസിസിയുടെ ദീർഘ കാല ആക്ടിങ് പ്രസിഡന്റ്, അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മാനേജിങ് കമ്മിറ്റി അംഗം, അബുദാബി സുന്നി സെന്റർ  മദ്രസ ബോർഡ് ചെയർമാൻ എന്ന നിലകളിൽ പ്രവർത്തിച്ച അബ്ബാസ് മൗലവി അബുദാബി കോസ്റ്റ് ഗാർഡിന് കീഴിലുള്ള മസ്ജിദിലെ ഇമാമായി സേവനം ചെയ്യുകയായിരുന്നു.

പരിപാടിയിൽ ജില്ലാ കെഎംസിസി പ്രസിഡന്റ് ശിഹാബ് കരിമ്പനോട്ടിൽ അധ്യക്ഷത വഹിച്ചു.  അബുദാബി കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി യൂസഫ് സി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കെഎംസിസി ആക്ടിങ് പ്രഡിഡന്റ് റഷീദ് പട്ടാമ്പി, സഹ ഭാരവാഹികളായ അഷറഫ് പൊന്നാനി, ഇ ടി എം സുനീർ,അൻവർ ചുള്ളിമുണ്ട, ഷാനവാസ്‌ പുളിക്കൽ, അബ്ബാസ് മൗലവി,ജില്ലാ ജനറൽ സെക്രട്ടറി ഇസ്മായിൽ കണ്ടമ്പാടി,ട്രഷറർ ഉനൈസ് കുമരനെല്ലൂർ എന്നിവർ സംസാരിച്ചു.

സംസ്ഥാന കെഎംസിസി വർക്കിങ്ങ് കമ്മിറ്റി അംഗങ്ങളായ അഹമ്മദ് കുട്ടി , ഷംസുദ്ധീൻ കൊലൊത്തൊടി , മുത്തലിബ് അരയാലൻ , ഇസ്ലാമിക് സെന്റർ ഭാരവാഹികളായ ജാഫർ കുറ്റിക്കോട്, സുനീർ പട്ടാമ്പി, മുൻ ഭാരവാഹികളായ സ്വാലിഹ് വാഫി, നാസർ കുമരനല്ലൂർ, ജില്ലാ  മണ്ഡലം മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ പങ്കെടുത്തു. പാലക്കാട്‌ ജില്ല, മണ്ണാർക്കാട്, പട്ടാമ്പി, കോങ്ങാട്, തൃത്താല, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലം കെഎംസിസികൾ,  തച്ചനാട്ടുകര പഞ്ചായത്ത്, അണ്ണാൻതൊടി ശാഖ കെഎംസിസി കമ്മിറ്റികൾ ഉപഹാരങ്ങൾ നൽകി.

 



deshabhimani section

Related News

View More
0 comments
Sort by

Home