ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച്‌ യുഎഇ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 27, 2024, 05:38 PM | 0 min read

ദുബായ്> ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തെ ശക്തമായി അപലപിച്ച്‌ യുഎഇ. ആക്രമണത്തിനും സംഘർഷത്തിനും പകരം നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന്‌ യുഎഇ  വിദേശ മന്ത്രാലയം പ്രസ്‌താവനയിൽ പറഞ്ഞു.

വർധിച്ചുവരുന്ന യുദ്ധസമാന സാഹചര്യത്തിലും സുരക്ഷാ ഭീഷണിയിലും യുഎഇ ആശങ്ക പ്രകടിപ്പിച്ചു. അപകട സാധ്യതകൾ ലഘൂകരിക്കുന്നതിനും സംഘർഷത്തിന്റെ തോത് വിപുലീകരിക്കുന്നത് തടയുന്നതിനും ആത്മനിയന്ത്രണം പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home