മുഹമ്മദൻസ്‌ കാണികളുടെ ആക്രമണം ; പരാതി നൽകി 
ബ്ലാസ്‌റ്റേഴ്‌സ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 10:36 PM | 0 min read


കൊൽക്കത്ത
മുഹമ്മദൻസ്‌ ആരാധകർക്കെതിരെ ഐഎസ്‌എൽ അധികൃതർക്ക്‌ പരാതി നൽകി കേരള ബ്ലാസ്‌റ്റേഴ്‌സ്‌. കഴിഞ്ഞദിവസം കൊൽക്കത്തയിലെ കിഷോർ ഭാരതി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ മുഹമ്മദൻസ്‌ ആരാധകർ ബ്ലാസ്‌റ്റേഴ്‌സ്‌ ആരാധകർക്കെതിരെ അതിക്രമം നടത്തിയിരുന്നു. മൈതാനത്തേക്ക്‌ കുപ്പികളെറിഞ്ഞു. മരക്കഷ്‌ണങ്ങളും കല്ലുകളും ഉൾപ്പെടെയാണ്‌ വലിച്ചെറിഞ്ഞത്‌. ബ്ലാസ്‌റ്റേഴ്‌സ്‌ ആരാധകരിൽ ചിലർക്ക്‌ പരിക്കേറ്റു. സംഭവം രൂക്ഷമായതോടെ റഫറി കളി അൽപ്പസമയം നിർത്തിവയ്‌ക്കുകയായിരുന്നു.

ആരാധകർക്കുനേരെയുണ്ടായ ആക്രമണം അങ്ങയേറ്റം ഞെട്ടലുണ്ടാക്കുന്നതാണെന്ന്‌ ബ്ലാസ്‌റ്റേഴ്‌സ്‌ കുറിച്ചു. സംഭവത്തിൽ അധികൃതരെ ആശങ്ക അറിയിച്ചിട്ടുണ്ട്‌. അനുയോജ്യമായി നടപടി കൈക്കൊള്ളണം. കളിക്കാരുടെയും ആരാധകരുടെയും ഒഫീഷ്യൽസിന്റെയും സുരക്ഷ ഉറപ്പാക്കണമെന്നും ബ്ലാസ്‌റ്റേഴ്‌സ്‌ വ്യക്തമാക്കി. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷനും (എഐഐഎഫ്‌എഫ്‌) ബ്ലാസ്‌റ്റേഴ്‌സ്‌ പരാതി നൽകിയേക്കും.

കളിയിൽ ബ്ലാസ്‌റ്റേഴ്‌സ്‌ മുന്നിട്ടുനിൽക്കുന്ന സമയത്തായിരുന്നു സംഭവം. ഇതിനിടെ, മുഹമ്മദൻസിന്‌ അനുകൂലമായി പെനൽറ്റി റഫറി അനുവദിച്ചില്ലെന്ന്‌ ആരോപിച്ചായിരുന്നു ആരാധകരുടെ അതിക്രമം. മത്സരത്തിൽ 2–-1നായിരുന്നു മിക്കേൽ സ്‌റ്റാറേയുടെ സംഘത്തിന്റെ ജയം.



deshabhimani section

Related News

View More
0 comments
Sort by

Home