ഖത്തറിൽ വാഹനാപകടം: 5 വയസ്സുകാരൻ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 21, 2024, 02:05 PM | 0 min read

ശൂരനാട്  (കൊല്ലം)> ഖത്തറിലുണ്ടായ വാഹനാപകടത്തിൽ അഞ്ചു വയസ്സുകാരൻ മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ രഞ്ജു കൃഷ്ണന്റെയും അനുജയുടെയും മകൻ അദിത് ആണ് മരിച്ചത്. ഖത്തറിലെ ബർവാ മദീനത്തിലെ താമസസ്ഥലത്തിന്റെ സമീപത്തെ പാർക്കിൽനിന്ന്‌ വീട്ടിലേക്കു പോകാനായി റോഡ് മുറിച്ചു കടക്കവെ വാഹനം ഇടിക്കുകയായിരുന്നു.

അച്ഛൻ രഞ്ജു കൃഷ്‌ണൻ ഖത്തറിൽ ഐടി കമ്പനി ജീവനക്കാരനാണ്‌. അമ്മ അനുജ മെറ്റിറ്റോയിലാണ് ജോലി ചെയ്യുന്നത്. ദോഹ പോഡാർ സ്‌കൂൾ വിദ്യാർഥിയാണ്‌ അദിത്‌. മൂന്നാം ക്ലാസ് വിദ്യാർഥി ആര്യൻ സഹോദരനാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home