രഞ്ജി ട്രോഫി ; മിന്നി 
കേരളം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 11:45 PM | 0 min read


തിരുവനന്തപുരം
പകുതി ദിനവും മഴ കൊണ്ടുപോയ കളിയിൽ പഞ്ചാബിനെ മെരുക്കി കേരളം. രഞ്ജി ട്രോഫി ക്രിക്കറ്റിലെ ആദ്യമത്സരത്തിൽ ഒന്നാംദിനം മഴകാരണം കളി അവസാനിപ്പിച്ചപ്പോൾ പഞ്ചാബ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ 95 റണ്ണെന്ന നിലയിലാണ്‌. തിരുവനന്തപുരം തുമ്പ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജ്‌ ഗ്രൗണ്ടിൽ ഉച്ചവരെയാണ്‌ മത്സരം നടന്നത്‌.

ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത പഞ്ചാബിനെ അതിഥിതാരങ്ങളുടെ ബലത്തിലാണ്‌ കേരളം തളച്ചത്‌. ഈ സീസണിൽ ടീമിലെത്തിയ വിദർഭൻ സ്‌പിന്നർ ആദിത്യ സർവതെ മൂന്നും മധ്യപ്രദേശുകാരൻ ജലജ്‌ സക്‌സേന രണ്ടും വിക്കറ്റ്‌ വീഴ്‌ത്തി. തമിഴ്‌നാട്‌ ബാറ്റർ ബാബ അപരാജിതും കേരള നിരയിലുണ്ട്‌.  അഞ്ചാംപന്തിൽ അഭയ്‌ ചൗധരിയെ (0) ആദിത്യ പുറത്താക്കി പിന്നാലെ നമൻ ധിറിനെയും (10) ക്യാപ്‌റ്റൻ പ്രഭ്‌സിമ്രാൻ സിങ്ങിനെയും (12) വീഴ്‌ത്തി. ജലജ്‌ കരുത്തരായ അൻമോൽപ്രീതിനെയും (28) വദേരയെയും (9) മടക്കി. രമൺദീപ്‌ സിങ്ങും (28) ക്രിഷ്‌ ഭഗതുമാണ്‌ (6) ക്രീസിൽ.



deshabhimani section

Related News

View More
0 comments
Sort by

Home