മെഡിക്കൽ ക്യാമ്പും ആരോഗ്യ ക്ലാസും വെള്ളിയാഴ്ച

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 03:22 PM | 0 min read

ദോഹ > "സ്ട്രോങ്ങ് ഹാർട്സ് ബ്രൈറ്റ് ഫ്യൂച്ചർ ഇൻസ്പയറിങ് യൂത്ത്" തലക്കെട്ടിൽ യൂത്ത് ഫോറം ഖത്തറും നസീം ഹെൽത്ത് കെയറുമായി സഹകരിച്ചു നടത്തുന്ന ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി  മെഡിക്കൽ ക്യാമ്പും ആരോഗ്യ ക്ലാസുകളും ഒക്ടോബർ 11 വെള്ളിയാഴ്ച സംഘടിപ്പിക്കും. നസീം മെഡിക്കൽ സെന്റർ സി റിങ്, അൽ വക്റ എന്നിവിടങ്ങളിൽ രാവിലെ 7മണി മുതൽ 11 മണിവരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റ ഭാഗമായി വിദഗ്ധ ഡോക്ടർമാരുടെ ആരോഗ്യ ബോധവർകാരണ ക്ലാസ്സുകൾ നടക്കുന്നതാണ്

മുൻകൂടി രജിസ്റ്റർ ചെയ്തവർക്കാണ് സൗജന്യ മെഡിക്കൽ ക്യാമ്പിൽ പ്രവേശനം ഉണ്ടായിരിക്കുക. കൂടുതൽ വിവരങ്ങൾക്ക് 3302 9988, 5025 3838 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവന്നതാണ്



deshabhimani section

Related News

View More
0 comments
Sort by

Home