എം എം ലോറൻസ്, പുഷ്പൻ അനുശോചനവും കോടിയേരി, ആനത്തലവട്ടം ആനന്ദൻ അനുസ്മരണവും സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 06:16 PM | 0 min read

ദുബായ് > എം എം ലോറൻസ്, പുഷ്പൻ എന്നിവരുടെ അനുശോചനവും കോടിയേരി, ആനത്തലവട്ടം ആനന്ദൻ എന്നിവരുടെ അനുസ്മരണവും ദുബായിൽ ശനിയാഴ്ച വൈകുനേരം ദെയ്‌റയിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടി ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ജനറൽ സെക്രെട്ടറി ദിലീപ് സി എൻ എൻ അനുശോചന, അനുസ്മരണ പ്രമേയങ്ങൾ അവതരിപ്പിച്ചു.

ഓർമ മുൻ പ്രസിഡന്റ്‌ ഷിജു ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ ഓർമ പ്രസിഡന്റ്‌ ഷിഹാബ് കൂടാതെ ദുബായിലെ സാമൂഹിക പ്രവർത്തകരായ രാജൻ മാഹി,റിയാസ് കൂത്തുപറമ്പ്, റഷീദ്, തുടങ്ങിയവർ സംസാരിച്ചു. ദുബായിലെ വിവിധ മേഖലയിൽ നിന്നുമുള്ള ആളുകൾ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home