പ്രവാസി പെന്‍ഷന്‍ അയ്യായിരം രൂപയായി ഉയര്‍ത്തണം – ജിദ്ദ നവോദയ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 04:46 PM | 0 min read

ജിദ്ദ > കെ എസ് എഫ് ഇയുടെ പ്രചാരണര്‍ഥം ജിദ്ദയില്‍ എത്തിയ കേരള ധനകാര്യ വുകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലനെ ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ സന്ദര്‍ശിക്കുകയും, പ്രവാസി  പെന്‍ഷന്‍ അയ്യായിരം രൂപയാക്കി ഉയര്‍ത്തണം എന്ന് ആവശ്യപെടുന്ന നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.
സന്ദര്‍ശന വേളയില്‍ ഇന്ത്യയയിലെയും കേരളത്തിലെയും രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെ കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെ കുറിച്ചും കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്തു.

ജിദ്ദ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡന്റ് കിസ്മത് മമ്പാട്, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, കേന്ദ്ര ട്രഷറര്‍ സി എം അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാധികാരി സമിതി അംഗങ്ങള്‍, വിവിധ ഉപസമിതി കണ്‍വീനര്‍മാര്‍, കേന്ദ്രകമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവരാണ് മന്ത്രിയെ സന്ദര്‍ശിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home