ടെലിമാർക്കറ്റർമാർക്ക് പിഴ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 12:49 PM | 0 min read

ദുബായ് > യുഎഇയിൽ നിരവധി ടെലിമാർക്കറ്റർമാർക്ക് പിഴ ചുമത്തി. രണ്ടായിരത്തിലധികം നിയമലംഘനങ്ങൾ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റി കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ഈടാക്കിയത്.

സാമ്പത്തിക പിഴ ചുമത്തുന്നതും നിരവധി വ്യക്തികളുടെ നമ്പറുകൾ സസ്പെൻഡ് ചെയ്യുന്നതും ഉൾപ്പെടുന്ന നടപടികൾ സ്വീകരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.

2024 ലെ കാബിനറ്റ് പ്രമേയങ്ങൾ നമ്പർ 56, 57 അനുസരിച്ച്, മാർക്കറ്റിംഗ് ആവശ്യങ്ങൾക്കായി വ്യക്തികൾ അവരുടെ വ്യക്തിഗത നമ്പറുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആദ്യ ലംഘനത്തിന് 5,000 ദിർഹവും രണ്ടാമത്തെ ലംഘനത്തിന് 20,000 ദിർഹവും മൂന്നാമത്തെ നിയമലംഘനത്തിന് 50,000 ദിർഹവും പിഴ ചുമത്തും.
 



deshabhimani section

Related News

View More
0 comments
Sort by

Home