അക്ഷരക്കൂട്ടം സെമിനാർ സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 04:33 PM | 0 min read

ദുബായ് > യുഎഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മ അക്ഷരക്കൂട്ടത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദുബായിൽ സംഘടിപ്പിച്ച "പെൺപ്രവാസം: അതിജീവനത്തിന്റെ രഥ്യകൾ" സെമിനാർ ശ്രദ്ധേയമായി.

റീന സലീമിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിലെ ആദ്യ സെഷനായ ഡോക്ടർ ടോക്കിൽ ഡോക്ടർ ആയിഷ സലാം ആർത്തവവിരാമത്തിന്റെ അതിജീവനവഴികളെപ്പറ്റി സംവദിച്ചു. റസീന ഹൈദർ മോഡറേറ്ററായ  പ്രവാസി സ്ത്രീ: അനുഭവങ്ങൾ, നേട്ടങ്ങൾ എന്ന പരിപാടിയിൽ വിവിധ മേഖലകളിലെ സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പങ്കു വച്ചു.

സംരംഭകയും എക്സൈറ്റ് ലൈവ് സിഇഒയുമായ ഉമ ഭട്ടതിരിപ്പാട് നിരവധി തിരിച്ചടികളിൽ നിന്ന് കരകയറിയ തന്റെയും കൂടുതലും സ്ത്രീകൾ ജോലി ചെയ്യുന്ന തന്റെ സ്ഥാപനത്തിന്റെയും വിജയക്കുതിപ്പ് പങ്കു വച്ചു.

ക്യാൻസർ അതിജീവിതയും ഭീമ സൂപ്പർ വുമൺ ഫൈനലിസ്റ്റുമായ സിഫ്ന അലിയാർ, ഷാർജ ആസ്റ്റർ ഹോസ്പിറ്റലിലെ നഴ്സിംഗ് സൂപ്പർവൈസർ അനുമോൾ ഗ്രിഗറി എന്നിവർ സംസാരിച്ചു. സജ്‌ന അബ്ദുള്ള സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രീതി രഞ്ജിത്ത് നന്ദി പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home