മഴയേയും ബംഗ്ലാദേശിനേയും തോൽപ്പിച്ചു; പരമ്പര തൂത്തുവാരി ഇന്ത്യ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 02:45 PM | 0 min read

കാൺപുർ > രണ്ട്‌ ദിവസം പെയ്ത മഴയേയും ബംഗ്ലാദേശിനേയും ഒരുമിച്ച്‌ തോൽപ്പിച്ച്‌ ഇന്ത്യ. ബംഗ്ലാദേശേിനെതിരായ രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യയ്‌ക്ക്‌ ഏഴ്‌ വിക്കറ്റ്‌ വിജയം. ജയത്തോടെ രണ്ട്‌ മത്സരങ്ങളുള്ള പരമ്പര ഇന്ത്യ തൂത്തുവാരി. രണ്ടാം ഇന്നിംഗ്‌സിൽ 95 റൺസ്‌ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ അനയാസം വിജയിക്കുകയായിരുന്നു. സ്‌കോർ- ബംഗ്ലാദേശ്‌: 233,146, ഇന്ത്യ: 285/9(ഡിക്ലയർ), 98/3.

മഴ കാരണം രണ്ട്‌ ദിവസം പൂർണമായും നിർത്തിവച്ച കളിയിലാണ്‌ ആക്രമണോത്സുകമായ പ്രകടനം കാഴ്‌ചവച്ച്‌ ഇന്ത്യ ജയം പിടിച്ചത്. ടീം ആദ്യ ഇന്നിങ്‌സിൽ 293 റൺസെുത്ത്‌ ഡിക്ലയർ ചെയ്തത്‌ നിർണായകമായി. യശ്വസി ജയ്‌സ്വാളാണ്‌ കളിയിലെ താരം.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലും ഓപ്പണർ യശ്വസി ജയ്‌സ്വാൾ (45 പന്തിൽ 51) ഫിഫ്‌റ്റി നേടി. ജയ്‌സ്വാൾ, രോഹിത്‌ ശർമ (ഏഴ്‌ പന്തിൽ എട്ട്‌), ശുഭ്മൻ ഗിൽ (പത്ത്‌ പന്തിൽ ആറ്) എന്നിവരുടെ വിക്കറ്റുകൾ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയ്‌ക്ക്‌ നഷ്ടമായപ്പോൾ വിരാട് കോലിയും (37 പന്തിൽ 29), ഋഷഭ് പന്തും (അഞ്ച് പന്തിൽ നാല്) ചേർന്നാണ് ടീമിനെ വിജയറൺസിലെത്തിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home