ഒഐസിസി റഫ വാട്ടർ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് ഒക്ടോബർ 3 ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 05:31 PM | 0 min read

ജിദ്ദ > ഒഐസിസി  റഫ വാട്ടർ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് ഒക്ടോബർ 3 ന് ആരംഭിക്കും. ടൂർണ്ണമെന്റ് വൈകിട്ട് 8 മണിക്ക് ഖാലിദ് ബിൻ വലീദ് റോഡിന് സമീപമുള്ള ഒളിമ്പ്യ ഗ്രൗണ്ടിൽ (റിയൽ കേരള ഫ്ളഡ് ലൈറ്റ് സ്റ്റേഡിയം) നടക്കുമെന്ന് സംഘാടകരായ ഒഐസിസി വെസ്റ്റേൺ റീജണൽ കമ്മിറ്റി  ഭാരവാഹികൾ അറിയിച്ചു.

ഒക്ടോബർ 3, 4 തിയ്യതികളിൽ പ്രാഥമിക റൗണ്ട് മത്സരങ്ങളും 10 ന് സെമി ഫൈനൽ മത്സരങ്ങളും 11 ന് ഫൈനൽ മത്സരങ്ങളും നടക്കും. ഒക്ടോബർ 3 ന് ആദ്യ മത്സരത്തിൽ റുമികോ എഫ് സി ജിദ്ദ റോയൽ ട്രാവൽസുമായും രണ്ടാം മത്സരത്തിൽ ഫ്രണ്ട്സ് എഫ് സി യുണൈറ്റഡ് റീം അൽ ഉല ട്രേഡിങ്ങ് കമ്പനി, യാമ്പു എഫ്‌സിയുമായും മൂന്നാം മത്സരത്തിൽ ഡക്സോ പാക്ക് യെല്ലോ ആർമി ടീം കണ്ട്രോൾ സ്റ്റേജ് സിൽവർ സ്റ്റാർ എഫ് സി യുമായും ഏറ്റുമുട്ടും. ജൂനിയർ വിഭാഗത്തിൽ ബദ്ർ തമാം ടീം ജെ എസ് സിയുമായി ഏറ്റുമുട്ടും.

ടൂർണമെന്റിനോടനുബന്ധിച്ചു ഗ്രൗണ്ടിൽ അൽ അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ മെഡിക്കൽ ക്യാമ്പും, നോർക്ക ഹെൽപ്പ് ഡെസ്ക്കും ഉണ്ടായിരിക്കുമെന്ന്  സംഘാടകർ അറിയിച്ചു. ടൂർണമെന്റിന്റെ ഫിക്‌സചർ പ്രകാശന ചടങ്ങിൽ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രതിനിധികൾ, സ്‌പോൺസർമാരും, ഒഐസിസി നേതാക്കൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.   

റീജണൽ മാനേജർ അബൂബക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹക്കീം പാറക്കൽ, അസ്ഹാബ് വർക്കല, സഹീർ മാഞ്ഞാലി,രാധാകൃഷ്ണൻ കാവുമ്പായ്,  അലി തേക്കുതോട്, മനോജ് മാത്യു, മുജീബ് തൃത്താല, ബാലൻ, അബ്ദുൽ ഖാദർ ആലുവ, അയ്യൂബ് മാസ്റ്റർ, അഷ്ഫർ, ഖാജാ  മുഹിയുദ്ധീൻ, അഷറഫ് അഞ്ചലാൻ, ഫിറോസ് ചെറുകോട്, ആസാദ് പോരൂർ, ഷൗക്കത്ത് പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home