പണമിടപാട് സ്ഥാപനത്തിൽ മോഷണശ്രമം; പ്രതികൾ പിടിയിൽ

സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണ ശ്രമം നടത്തിയ പ്രതികളെ രാമങ്കരിയിൽ തെളിവെടുപ്പിനു എത്തിച്ചപ്പോൾ

സ്വന്തം ലേഖകൻ
Published on Nov 16, 2025, 01:30 AM | 1 min read
മങ്കൊമ്പ്
രാമങ്കരിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണ ശ്രമം നടത്തിയ പ്രതികളെ പിടികൂടി. തൃശൂർ പാലിയേക്കര ചിറ്റിശേരി കൊട്ടേക്കാട് കെ സി രതിഷ് (39), കോട്ടയം തിരുവാർപ്പ് കിളിലൂർ നജിംഷ (28) എന്നിവരാണ് പന്തളം പൊലീസിന്റെ പിടിയിലായത്. വെള്ളി രാത്രി 12.30 ആയിരുന്നു സംഭവം. വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ-്‌ടാക്കൾ ലോക്കർ തുറക്കാൻ ശ്രമിക്കുന്നതിനിടെ ബാങ്കിനുള്ളിലും സ-്‌ഥാപനത്തിന്റെ എറണാകുളത്തുള്ള ഹെഡ് ഓഫീസിലും അപായമണി മുഴങ്ങി. തുടർന്ന് അധികൃതർ രാമങ്കരി പൊലീസിനെ വിവരം അറിയിച്ചു. ഈ സമയം തൊട്ടടുത്ത മാമ്പുഴക്കരി ജങ്‌ഷനിൽ പട്രോളിങ് നടത്തുകയായിരുന്ന ഹൈവേ പൊലീസ് ഇവിടേക്കെത്തിയെങ്കിലും മോഷ-്‌ടാക്കൾ അവർ വന്ന പെട്ടി ഓട്ടോയിൽ കയറി രക്ഷപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 10ന് തൃശൂർ പാലിയേക്കരയിൽവച്ച് പ്രതികളെ പിടികൂടിയത്. രാമങ്കരി പൊലീസിന്റെ അന്വേഷണവും അറസ്റ്റിന് സഹായകമായി. രാമങ്കരി എസ്ഐ മുരുകനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രതികളെ രാമങ്കരി കോടതിയിൽ എത്തിച്ചശേഷം ശനി മൂന്നോടെ കവർച്ച നടന്ന സ-്‌ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികളെ റിമാൻഡ് ചെയ-്‌തു.









0 comments